കോട്ടയം: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ വാർഷികപൊതുയോഗം ഇൻഡോർ സ്‌റ്റേഡിയം കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. എല്ലാ കായിക അസോസിയേഷനുകളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ജില്ലയ്ക്ക് കായികരംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാനായെന്ന് യോഗം വിലയിരുത്തി. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം കുറയ്ക്കുന്നതിന് എക്‌സൈസുമായി ചേർന്ന് പ്രചാരണവും സെമിനാറും സംഘടിപ്പിക്കും. കൗൺസിൽ എക്‌സിക്യുട്ടീവ് അംഗങ്ങളായ സാബു മുരിക്കവേലി, കെ.ആർ. ഷാജി, ജില്ലാ ഖോ ഖോ അസോസിയേഷൻ പ്രതിനിധി ഡോ.പി.ടി. സൈനുദ്ദീൻ, കൗൺസിൽ ജില്ലാ സെക്രട്ടറി എൽ.മായാദേവി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |