വൈക്കം : എസ്.എൻ.ഡി.പി യോഗം 128ാം നമ്പർ ഇത്തിപ്പുഴ ശാഖയുടെ കീഴിലുളള ഏഴ് കുടുംബ യൂണിറ്റുകളിൽപ്പെട്ട അഗതിവിധവ പെൻഷൻ ചികിത്സ സഹായ വിതരണ പദ്ധതി വൈക്കം യൂണിയൻ സെക്രട്ടറി എം.പി. സെൻ ഉദ്ഘാടനം ചെയ്തു. ഇത്തിപ്പുഴ ശ്രീനാരായണേശ്വര ഗുരുദേവക്ഷേത്രത്തിലെ ഉത്സത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. യോഗം ഡയറക്ടർ ബോർഡ് മെമ്പർ രാജേഷ്‌മോഹൻ, ക്ഷേത്രം ചെയർപേഴ്സൺ ഇന്ദിര വിജയൻ, കൺവീനർ രമ സജീവൻ, ബിനീഷ് ബാബു, അജി കുമാർ, വിശ്വനാഥൻ, സുഹാസ്, മനോമണി, ഷീല സന്തോഷ്, ശ്രീജജോഷി, സ്മിത, സത്യൻ, വാസന്തി, രാജീവ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |