സംക്രാന്തി : പെരുമ്പായിക്കാട് ശ്രീനാരായണ എൽ.പി സ്‌കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഒ ടി.ശ്രീജിത്ത് ബോധവത്ക്കരണ ക്ലാസ് നയിച്ചു. സ്‌കൂൾ മാനേജർ കെ.ആർ വിജയൻ, എസ്.എൻ.ഡി.പി യോഗം പെരുമ്പായിക്കാട് ശാഖാ പ്രസിഡന്റ് ജയൻ പള്ളിപ്പുറം, സ്‌കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു എം.തങ്കപ്പൻ എന്നിവർ പങ്കെടുത്തു. ഗാന്ധിനഗർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ അദ്ധ്യാപകർ, രക്ഷിതാക്കൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |