
കോട്ടയം: ഏറ്റുമാനൂർ ജനകീയ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ കേരളപ്പിറവി ദിനത്തിൽ പാർവതി ഗോൾഡ് മലയാളി മങ്ക മത്സരവും, വൈകിട്ട് 4 ന് പേരൂർ കവലയിൽ നിന്ന് ലഹരി വിരുദ്ധ പദയാത്രയും നടത്തും. ഏറ്റുമാനൂർ പടിഞ്ഞാറേ നടയിലെ വികസന സമിതി മിനി ഹാളിൽ രാവിലെ 10 മുതൽ 11.30 വരെയാണ് മലയാളി മങ്ക മത്സരം. 18-30 പ്രായക്കാർക്ക് മത്സരിക്കാം.കസവ് സാരിയോ, സെറ്റുമുണ്ടോ ധരിച്ചുവേണം മത്സരത്തിൽ പങ്കെടുക്കാൻ. 4 ന് ആരംഭിക്കുന്ന 1.5 കിലോമീറ്റർ ലഹരി വിരുദ്ധ പദയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ ഫ്ലാഗ് ഓഫ് ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |