
കരുനാഗപ്പള്ളി: വാഹന മോഷണക്കേസിലെ പ്രതി പിടിയിലായി. പത്തനംതിട്ട തടിയാർ കൈപ്പുഴശേരിൽ ഷാജൻ ചാക്കോയാണ് (58 ) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ സെപ്തംബർ 22ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഹോണ്ട ആക്ടീവ സ്കൂട്ടറാണ് മോഷ്ടിച്ചത്. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞു. മൂവാറ്റുപുഴ ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച വാഹനവും കണ്ടെത്തി. കരുനാഗപ്പള്ളി എ.സി.പി വി.എസ്.പ്രദീപ് കുമാറിന്റെ നിർദ്ദേശത്തിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനൂപ്, എസ്.ഐമാരായ ഷമീർ, ആഷിക്, അമൽ, എസ്.സി.പി.ഒമാരായ ഹാഷിം, ശ്രീനാഥ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |