
കോട്ടയം : വോട്ട് രേഖപ്പെടുത്താൻ മകന്റെ തോളിലേറിയെത്തി തിരുവഞ്ചൂർ ഉഷസ് വടക്കേൽ വീട്ടിൽ 88 കാരി സരോജിനിയമ്മ. പ്രായത്തിന്റെ ബുദ്ധിമുട്ടുകളുള്ളതിനാൽ നടക്കാനാകില്ല. രണ്ട് പേർ തോളോട് തോൾ ചേർന്ന് പിടിച്ചാൽ കുറച്ച് നടക്കും. അയർക്കുന്നം പഞ്ചായത്തിലെ വാർഡ് 16 ൽ തിരുവഞ്ചൂർ എൽ.പി സ്‌കൂളിലെ ബൂത്തിലാണ് മകൻ ഗണേഷ് ബാബുവിന്റെ തോളിലേറി സരോജിനി എത്തിയത്. റോഡ് നിർമ്മാണം നടക്കുന്നതിന്റെ ഭാഗമായി സ്‌കൂളിന്റെ ഭാഗം പൊളിച്ചിട്ട നിലയിലുമായിരുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അമ്മയെ കൈപിടിച്ച് കാൽനടയായാണ് ഗണേഷ് എത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |