
കോട്ടയം: പ്റത്യേക തീവ്റ വോട്ടർ പട്ടിക പരിഷ്‌കരണ നടപടികളുടെ(എസ്.ഐ.ആർ) ഭാഗമായി കോട്ടയം ജില്ലയിലെ ആദ്യഘട്ട കരട് വോട്ടർ പട്ടിക പ്റസിദ്ധീകരിച്ചു. ബൂത്ത് അടിസ്ഥാനത്തിലുള്ള വോട്ടർ പട്ടികയുടെ പകർപ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ രാഷ്ട്റീയ പാർട്ടി പ്റതിനിധികൾക്ക് നൽകി.
httsp://ceo.kerala.gov.in എന്ന വെബ്സൈറ്റിലും പട്ടിക പരിശോധിക്കാം.
കഴിഞ്ഞ ഒക്ടോബർ 27ന് വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്ന ജില്ലയിലെ 16,11,002 വോട്ടർമാരിൽ 14,49,740 പേർ കരട് പട്ടിയയിൽ ഉൾപെട്ടിട്ടുണ്ട്. മരമണമടഞ്ഞവർ(45,309 പേർ), സ്ഥിരമായി സ്ഥലം മാറിപ്പോയവർ(55,252 പേർ), കണ്ടെത്താൻ കഴിയാത്തവർ(46,646 പേർ), ഫോമുകൾ തിരികെ നൽകാത്താവർ(8,527) മറ്റു സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തവർ(5,528) എന്നിങ്ങനെ 1,61, 262 പേർ കരട് പട്ടികയിൽ നിന്നു പുറത്തായി ആദ്യ ഘട്ടത്തിൽ 89.99 ശതമാനം ഫോമുകൾ ലഭിച്ചു.
വോട്ടർമാരെ വീടുകളിൽ സന്ദർശിച്ചാണ് ബി.എൽ.ഒമാർ എന്യുമഷേൻ ഫോമുകൾ നൽകിയത്.
ഫോമുകൾ തിരികെ വാങ്ങുന്നതിന് പലരും മൂന്നു തവണ വരെ വീടുകൾ സന്ദർശിച്ചു. എല്ലാ പോളിംഗ് സ്റ്റേഷൻ മേഖലകളിലും വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലും ഹെൽപ്പ് ഡസ്‌കുകൾ പ്റവർത്തിച്ചു. ഫോമുകൾ പൂരിപ്പിക്കുന്നതിന് വോട്ടർമാരെ സഹായിക്കുന്നതിനും വോളണ്ടിയർമാരെ നിയോഗിച്ചിരുന്നു. പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ വോട്ടർമാർക്കും രാഷ്ട്റീയ പാർട്ടികൾക്കും ജനുവരി 22വരെ നൽകാം. ഇത്തരം പരാതികൾ പരിശോധിക്കുന്നതിന് ആറ് ഇആർഒമാരെയും ഒൻപത് അസിസ്റ്റന്റ് ഇആർഒമാരെയും 36 അഡീഷണൽ ഇആർഒമാരെയും നിയോഗിച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.ർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |