കോട്ടയം: കാലം മാറിയതോടെ ക്രിസ്മസ് ആഘോഷങ്ങളും മാറി. ക്രിസ്‌മസ് ട്രീയും പുൽക്കൂടും മാത്രമല്ല, സോഷ്യൽ മീഡിയ റീൽസുകളിലൂടെയും ജെൻസി തലമുറ ക്രിസ്‌മസ് ആഘോഷിക്കുന്നു. അരീപ്പറമ്പ് സ്വദേശിയും ഫാഷൻ ഡിസൈനറുമായ സിസിലും സുഹൃത്തുക്കളും ചേർന്ന് കരോൾ ഗാനത്തിന് ചുവടുവയ്ക്കുന്ന റീൽ സോഷ്യൽ മീഡിയയിൽ തരംഗമായി. സിസിൽ തയ്യാറാക്കിയ ചുവപ്പും വെള്ളയും നിറങ്ങളിലുള്ള ഒരേ രീതിയിലുള്ള വസ്ത്രങ്ങളാണ് എല്ലാവരും ധരിച്ചിരിക്കുന്നത്.
സിസിലിനൊപ്പം റീൽസ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളായ മരിയ പോൾ, ജിൻസി, ഷെറിൻ, ആഷ്മി എന്നിവരു ചേർന്നാണ് ക്രിസ്മസ് റീൽസ് ഒരുക്കിയത്.
മണിക്കൂറുകളുടെ പരിശ്രമത്തിൽ ഒരേ മാതൃകയിലുള്ള വസ്ത്രങ്ങൾ സിസിലിന്റെ കരവിരുതിൽ പ്രത്യേകമായി തയ്യാറാക്കി. ക്രിസ്മസ് ആഘോഷങ്ങളുടെ പുതുമയും കൂട്ടായ്മയുടെ സന്തോഷവും പ്രതിഫലിപ്പിക്കുന്ന റീൽ ഇതിനോടകം നിരവധി പേർ കണ്ടു. റീൽസിനൊപ്പം ക്രിസ്മസ് ഫോട്ടോഷൂട്ടും പുതിയ ട്രെൻഡാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |