SignIn
Kerala Kaumudi Online
Wednesday, 22 April 2026 6.35 PM IST

പ്രകടനം നടത്തി

Increase Font Size Decrease Font Size Print Page
d

വൈക്കം: കേന്ദ്രനയങ്ങൾക്കെതിരേ സംയക്ത ട്രേഡ് യൂണിയൻ നടത്തിയ പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.ഡി.ടി.എഫ് വൈക്കം ടൗണിൽ പ്രകടനവും ധർണയും നടത്തി. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ലേബർ കോഡ് പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന പുതിയ കേന്ദ്ര നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തിയത്. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. പി.വി.സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു.

പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
വൈക്കം: പള്ളിക്കൊരു പള്ളിക്കൂടമെന്ന ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ദീർഘവീക്ഷണമാണ് കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് പിന്നിലെന്ന് ബിഷപ്പ് മാർ ആന്റണി കരിയിൽ പറഞ്ഞു. വല്ലകം സെയ്ന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമിച്ച പുതിയ കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടന യോഗത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനം സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് വൈക്കത്തുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.