കോട്ടയം: കാർഷിക ക്രെഡിറ്റ് സൊസൈറ്റികൾക്ക് ഫാർമസിസ്റ്റുകൾ ഇല്ലാതെ ജൻ ഔഷധികൾ അനുവദിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ നിയമനിർമാണങ്ങൾക്കെതിരെ സമരം നടത്തി. കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ (കെ.പി.പി.എ) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലാണ് ധർണ നടത്തിയത്. സെൻട്രൽ ജംഗ്ഷനിൽനിന്നും ആരംഭിച്ച പ്രകടനം പോസ്റ്റ് ഓഫീസിന്റെ മുൻപിൽ സമാപിച്ചു തുടർന്ന് ധർണയും നടന്നു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നൽകുവാനുള്ള ഭീമ ഹർജി തയാറാക്കി. സി.എസ്. ജയറാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബിനോയി സിറിയക്, ജില്ലാ ട്രഷറർ രമ്യാ പി.സോമൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി നവജി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |