കോട്ടയം : ഡൽഹി ഫരീദാബാദ് സീറോ മലബാർ രൂപതയിലെ ലഡോ സരായി അന്ധേരി മോഡിലെ ഡോ: അംബേദ്കർ കോളനിയിലുള്ള ലിറ്റിൽ ഫ്ളവർ ദേവാലയം ജെ.സി.ബി ഉപയോഗിച്ചു ഇടിച്ചു നിരത്തി നശിപ്പിച്ചത് അത്യന്തം വേദനാജനകവും പ്രതിഷേധാർഹഹവുമാണെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. രണ്ടായിരത്തോളം വരുന്ന പ്രവാസികളായ സീറോ മലബാർ വിശ്വാസികളുടെ ദേവാലയം എത്രയും വേഗം പുനർനിർമ്മിച്ചു കൊടുക്കണം. മതവിശ്വാസം വൃണപ്പെടുത്തി സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ഡൽഹി സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |