കുമരകം : നിയന്ത്രണങ്ങളോടെ മലരിക്കൽ ആമ്പൽ ഫെസ്റ്റിന് ഇന്ന് തുടക്കം രാവിലെ ഒമ്പതിന് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. വള്ളക്കാർക്കുള്ള ബാഡ്ജ് ജില്ലാ കളക്ടർ പി.കെ. ജയശ്രീ വിതരണം ചെയ്യും. ടൂറിസം സാെസെെറ്റിയും വിവിധ പാടശേഖര സമിതികളും സംയുക്തമായാണ് ഫെസ്റ്റ് നടത്തുന്നത് . എല്ലാ ദിവസവും രാവിലെ 6 മുതൽ 10 വരെയാണ് സന്ദർശന സമയം, ഒരാൾക്ക് 30 രൂപയാണ് പ്രവേശന ഫീസ്. എത്തുന്നവരുടെ വാഹനങ്ങൾ കാഞ്ഞിരം പാലത്തിന് സമീപം പാർക്കു ചെയ്യണം. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിൻ സ്വീകരിച്ചതിന്റ സർട്ടിഫിക്കറ്റോ സന്ദർശകർ കരുതേണ്ടതാണ്. ഇന്നലെ വള്ളക്കാർക്ക് നടന്ന പരിശീലന പരിപാടി തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയൻ കെ മേനോൻ ഉത്ഘാടനം ചെയ്തു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |