മുണ്ടക്കയം.ചിറ്റടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം പി.ആർ. അനുപമ ഉദ്ഘാടനം ചെയ്തു. 'പുസ്തകമാണ് ലഹരി വായനയാണ് ലഹരി' എന്ന ലൈബ്രറി കൗൺസിലിന്റെ മുദ്രാവാക്യം ഉയർത്തി പിടിച്ച് നടത്തിയ സെമിനാറിൽ പഞ്ചായത്ത് പ്രസിഡന്റ് ഡയസ് മാത്യു കോക്കാട്ട് അദ്ധ്യക്ഷനായിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ലൈഫ് സ്കിൽ ടെയിനർ പി.എസ്.ഷിനാജ് സെമിനാർ നയിച്ചു. പി.ജി വസന്തകുമാരി, ബോബി.കെ. മാത്യു, എൻ.പി സോമൻ , എൻ.ബാബു, ഉഷ ഏ.സി, ആസിഷ് അനിരുദ്ധൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |