പാലാ. കാൽനൂറ്റാണ്ടു മുമ്പ് ഒളിമ്പ്യൻ സ്ഥാപിച്ച മീറ്റ് റെക്കാഡ് തകർത്ത പാലാ സെന്റ് തോമസ് കോളേജിലെ എം.എസ്.അനന്ദുമോൻ എം.ജി. കായികമേളയിലെ മിന്നുംതാരമായി. പുരുഷവിഭാഗം 800 മീറ്ററിലാണ് അനന്ദു മോൻ പുതിയ റെക്കാഡിട്ടത്.
1997ൽ ഒളിമ്പ്യൻ കെജെ.മനോജ് ലാലിന്റെ 1.52.79 എന്ന റെക്കാഡ് മറികടന്ന് അനന്ദു 1.50.29ൽ ഒാടിയെത്തുകയായിരുന്നു.
പാലാ അൽഫോൻസാ കോളേജിലെ കായികാദ്ധ്യാപകൻ തങ്കച്ചൻ മാത്യുവിന്റെ കീഴിലായിരുന്നു അനന്ദുമോന്റെ പരിശീലനം. മനോജ് ലാലിന്റെ ഗുരുവും തങ്കച്ചൻ മാത്യുവായിരുന്നു. പാലാ സെന്റ് തോമസ് കോളേജിലെ ബി.എ. മലയാളം ഒന്നാം വർഷ വിദ്യാർത്ഥിയായ അനന്ദു കുമളി മംഗലത്തു തറയിൽ സജികുമാർ- ഷീബ ദമ്പതികളുടെ മകനാണ്. അഖിലയാണ് സഹോദരി .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |