കോട്ടയം . ജില്ലയിൽ വിവിധ വകുപ്പുകളിലെ ഡ്രൈവർ ഗ്രേഡ് 2 (എൽ ഡി വി) ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികകളുടെ ചുരുക്കപ്പട്ടികകളിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കായുള്ള പൊതു പ്രായോഗിക പരീക്ഷ ഫെബ്രുവരി ഒന്ന്,രണ്ട്, മൂന്ന് തീയതികളിൽ രാവിലെ 5.30 മുതൽ കോട്ടയം പുതുപ്പള്ളി സെന്റ് ജോർജ്‌സ് ഗവൺമെന്റ് വി എച്ച് എസ് എസ് ഗ്രൗണ്ടിൽ നടക്കും. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, അനുബന്ധ രേഖകൾ എന്നിവയുമായി ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവർ 04 81 25 78 27 8 എന്ന നമ്പറിൽ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |