കോഴിക്കോട്: ലയൺസ് ഇന്റർനാഷണൽ കരിയർ എക്‌സലൻസ് അവാർഡുകൾ ലയൺസ് ക്ലബ് കാലിക്കറ്റ് ബീച്ചും, ലയൺസ് ക്ലബ് കാലിക്കറ്റ് സഫയറും, പാട്ടിന്റെ കൂട്ടുകാരും, എ.സി.വിയും ചേർന്ന് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
ഗായകൻ പി.കെ. സുനിൽ കുമാറും, ഗായിക ഗംഗയും കരിയർ എക്‌സലൻസ് അവാർഡിന് അർഹരായി. 15,000 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ലിറ്റിൽ സ്റ്റാർ ബെസ്റ്റ് പെർഫോർമർ അവാർഡിന് മാസ്റ്റർ റിഥുരാജ് അർഹനായി. 10,000 രൂപയും, ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 10ന് ടൗൺഹാളിൽ നടക്കുന്ന ഹൃദയം പാടും ഗീതങ്ങൾ പരിപാടിയിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പുരസ്‌കാരദാന ചടങ്ങ് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ജോസഫ് മാത്യു, ടി.കെ. രാജേഷ് കുമാർ, കെ.രമേശൻ, കെ.പ്രേംകുമാർ, ആർ. ജയന്ത് കുമാർ, എൻ.പി.സമദ് പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |