SignIn
Kerala Kaumudi Online
Saturday, 17 August 2024 8.13 AM IST

സൗജന്യ പഠന വൈകല്യ ക്യാമ്പ്

study
study

കൽപ്പറ്റ: മീനങ്ങാടി സോഷ്യൽ സർവീസ് ഓർഗനൈസേഷനും ബത്തേരി മാസ്റ്റർ മൈൻഡ് കൗൺസലിംഗ് സെന്ററും കുട്ടികൾക്കായി സൗജന്യ പഠന വൈകല്യ നിർണയ ക്യാമ്പ് സംഘടിപ്പിക്കും. 15ന് മീനങ്ങാടി ചേരുവല്പാദക സഹകരണ സംഘം ഓഡിറ്റോറിയത്തിലാണ് ക്യാമ്പെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എഴുത്ത് ,വായന ,ഗണിതം തുടങ്ങിയ കാര്യങ്ങളിൽ പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെയാണ് ക്യാമ്പിൽ പങ്കെടുപ്പിക്കേണ്ടത്. പഠിപ്പിക്കുന്നത് മനസിലാകാതിരിക്കുക ,പെട്ടെന്ന് മറന്നുപോകുക ,അക്ഷരങ്ങൾ തിരിച്ചെഴുതുക ,പഠനത്തിൽ ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുന്ന കുട്ടികളെ ക്യാമ്പിൽ പങ്കെടുപ്പിക്കാം. സംഘാടകസമിതി ഭാരവാഹികളായ ഡോ.ബ്രജിത്ത്‌ജോസഫ്, പ്രകാശ് പ്രാസ്‌കോ, കെ.ആർ. സജിത വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. രജിസ്‌ട്രേഷന് 9847291128, 9745408234 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.