SignIn
Kerala Kaumudi Online
Saturday, 17 August 2024 10.06 AM IST

പഠനോപകരണ വിതരണം

news
ജെ.സി.ഐ കുറ്റ്യാടി കോക്കനട്ട് സിറ്റി സെക്രട്ടറി ടി.കെ.ബിജു പ്രധാനാധ്യാപിക ടി.വി.സുധയ്ക്ക് പo നോപകരണങ്ങൾ കൈമാറുന്നു.

കുറ്റ്യാടി:"വൺ ലോ വൺ സ്കൂൾ " പദ്ധതിയുടെ ഭാഗമായി ജെ.സി.ഐ കുറ്റ്യാടി കോക്കനട്ട് സിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂളുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഊരത്ത്, നിട്ടൂർ എൽ.പി സ്കൂളുകൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്. നിട്ടൂർ എൽ.പി സ്കൂളിൽ നടന്ന വിതരണോദ്ഘാടനം ജെ.സി.ഐ സെക്രട്ടറി ടി.കെ.ബിജു നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.എൻ.ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജെ.സി.ഐ സോൺ ട്രെയിനറും പഞ്ചാബ് നാഷണൽ ബാങ്ക് വടകര മാനേജറുമായ ശ്രീനാഥ് ശ്രീധരൻ രക്ഷിതാക്കൾക്കായി "ബെറ്റർ പാരന്റിംഗ്'' വിഷയത്തിൽ ക്ലാസെടുത്തു. പ്രധാനാദ്ധ്യാപിക ടി.വി.സുധ, അഷ്‌റഫ് മൊകേരി, എ.കെ.സുജിത്ത്, ചെത്തിൽ മഹേഷ്, പി.പി.ദിനേശൻ, സജിത്ത് ഏരത്ത് തുടങ്ങിയവർ പ്രസംഗിച്ചു. പ്രൊഫസർ മായങ്കുന്നത്തിന്റെ മാജിക് ഷോ അരങ്ങേറി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.