ബേപ്പൂർ : ഫറോക്ക് ഉപജില്ല ബേപ്പൂർ ക്ലസ്റ്റർ കലോത്സവം ബേപ്പൂർ ഗവ. എൽ .പി സ്കൂളിൽ 47ാം വാർഡ് കൗൺസിലർ ഗിരിജ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ടി.സ്മിത്ത് അദ്ധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജീജ മുഖ്യാതിഥിയായി. ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ പ്രവീൺകുമാർ, എച്ച്.എം ഫോറം കൺവീനർ പവിത്രൻ , സതീശൻ, മനേക, മനോജ് കുമാർ, പ്രസീജ പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം ജി.യു.പി.എസ് നടുവട്ടവും രണ്ടാം സ്ഥാനം തട്ടാടത്തുംകാവ് എ.എം.എൽ.പി എസും മൂന്നാം സ്ഥാനം ജി.എൽ.പി.എസ് ബേപ്പൂരും നേടി. അറബി കലോത്സവത്തിൽ ഒന്നാം സ്ഥാനം ജി.എൽ.പി.എസ് ബേപ്പൂരും രണ്ടാം സ്ഥാനം ജി.യു.പി.എസ് നടുവട്ടവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |