കൂത്താട്ടുകുളം: നാടൻ കലാകാരൻ ഇടയാർ പറമ്പക്കാട്ട് അനീഷ് തങ്കപ്പന് ഡൽഹി ഭാരതീയ ദളിത് സാഹിത്യ ഫോക്‌ലോർ അക്കാഡമിയുടെ ഡോ. ബി.ആർ.അംബേദ്കർ ഫെലോഷിപ്പ് ലഭിച്ചു. കാവുകളിലെ തുടികൊട്ടും പാട്ടും എന്ന വായ്ത്താരി കലയുടെ അവതരണത്തിനാണ് പുരസ്കാരം. അക്കാഡമി പ്രസിഡന്റ് ഡോ. പി. സുമനക് ഷറും സെക്രട്ടറി ജയ് സുമനക് ഷെറും ചേർന്ന് അവാർഡ് സമ്മാനിച്ചു.
തുടികൊട്ടും പാട്ടും, കാളകളി, മുടിയാട്ടം, ഓണക്കുട തുടങ്ങിയ നാടൻ കലകൾ ഉൾപ്പെടുത്തി 'കളിതുടി" എന്ന കലാസംഘം 25 വർഷമായി അനീഷ് നടത്തിവരുന്നു. 16 കലാകാരന്മാർ അംഗങ്ങളായ സംഘത്തിന്റെ സാരഥിയായ ഇദ്ദേഹം ആൽബം ആർട്ടിസ്റ്റ് കൂടിയാണ്. 2023ൽ ബെസ്റ്റ് ഒഫ് ഇന്ത്യ വേൾഡ് റെക്കോർഡ് നേടിയിട്ടുണ്ട്. ഭാര്യ: ശ്രീജ. മകൻ: അശ്വന്ത് കൃഷ്ണ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |