കോഴിക്കോട്: അരങ്ങിൽ ശ്രീധരൻ സോഷ്യൽ ആൻഡ് എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കോഴിക്കോട് ലിങ്ക് റോഡിലെ ഓഫീസ് ഉദ്ഘാടനം 25ന് വൈകിട്ട് 3.30ന് ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാർ നിർവഹിക്കും. കെ.പി മോഹനൻ എം.എൽ.എ പ്രസംഗിക്കും. കഴിഞ്ഞ വർഷമാണ് ട്രസ്റ്റ് പ്രവർത്തനം തുടങ്ങിയത്. വിവിധ പദ്ധതികൾക്ക് ട്രസ്റ്റ് രൂപം നൽകിയതായും ഭാരവാഹികൾ പറഞ്ഞു. ലേഖന മത്സരത്തിൽ വിജയിച്ച നജ തസ് നീം, സുജിത്കുമാർ ഒഞ്ചിയം, നരേന്ദ്രൻ മാവൂർ എന്നിവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. ഡപ്യൂട്ടി മേയർ മുസാഹിർ അഹമ്മദ് വിജയികളെ ആദരിക്കും. വാർത്താ സമ്മേളനത്തിൽ അരങ്ങിൽ ശ്രീധരൻ സോഷ്യൻ ആൻഡ് എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാന്‍ മനയത്ത് ചന്ദ്രൻ, വൈസ് ചെയർമാൻ എൻ.സി മോയിൻകുട്ടി, ജനറൽ സെക്രട്ടറി അഡ്വ. ആർ.എൻ രഞ്ജിത്ത്, ജോ. സെക്രട്ടറി കൊഴിക്കല്ലൂർ ഭാസ്‌കരൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |