മുക്കം: സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ പുത്തൻ ചർച്ചകൾക്ക് തുടക്കം കുറിച്ചുകൊണ്ട് എം.എ.എം.ഒ കോളേജ് ജേർണലിസം വിഭാഗം സംഘടിപ്പിച്ച ദ്വിദിന മീഡിയ ഫെസ്റ്റ് സമാപിച്ചു. ലിബർട്ടി, ഐഡന്റിറ്റി, ട്രാൻസ്‌പരൻസി (ലിറ്റ്) എന്ന ടാഗ് ലൈനിൽ നടന്ന ഫെസ്റ്റിൽ വിവിധ സെഷനുകളിലായി സിനിമ, മാദ്ധ്യമ രംഗങ്ങളിലെ പ്രമുഖർ സംവദിച്ചു. മുക്കം മുസ്ലിം ഓർഫനേജ് പ്രസിഡന്റ് വി .മരക്കാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ കെ. എച്ച് ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു.വി. അബ്ദുള്ള കോയ ഹാജി, പി. അബ്ദുൽ ബായിസ്, ഡോ. അജ്മൽ മുഈൻ, ബഷീർ തട്ടാഞ്ചേരി, എ.നിസാർ ,എം.വി. ബ്രജില, വി. ഇർഷാദ് , ഡോണ ജോസഫ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |