കുറ്റ്യാടി: എസ്.എൻ.ഡി.പി യോഗം അടുക്കത്ത് ശാഖ ഗുരുദേവ ശ്രീകൃഷ്ണ ക്ഷേത്ര പ്രതിഷ്ഠാ വാർഷിക ആഘോഷവും ആദരവും നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുന്നംകുളങ്ങര ഇല്ലത്തു വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. സാംസ്‌കാരിക സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ ഭാരവാഹികൾ പങ്കെടുത്തു. കൺവീനർ പി.പി വാസു അദ്ധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ പി.രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ക്ഷേത്രം തന്ത്രിയെ ശാഖ പ്രസിഡന്റ് ധനജ്ഞയനും സാമൂഹ്യ പ്രവർത്തകൻ കെ.സി സുരേഷ് കുമാറിനെ വൈസ് പ്രസിഡന്റ് വി.പി രവീന്ദ്രനും പാചക വിദഗ്ദ്ധൻ കുഞ്ഞികൃഷ്ണൻ നമ്പ്യാരെ മരുതേരി കുഞ്ഞികണ്ണനും ആദരിച്ചു. ശാഖ സെക്രട്ടറി പി.പി ഷൈനിത്ത് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |