കോഴിക്കോട്: ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് തളി ക്ഷേത്രത്തിൽ നടന്ന മെഗാ തിരുവാതിരയിൽ അണി നിരന്നത് നൂറുപേർ. വളയനാട് സ്വദേശികളായ റസീല ശ്രീധർ, ഷീന ഗണേഷ്, പ്രബിന വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സാമൂതിരി സ്കൂളിൽ പതിനഞ്ച് മിനിറ്റ് തിരുവാതിര അവതരിപ്പിച്ചത്.
വളയനാട് ദേവീക്ഷേത്രത്തിലും സംഘം മെഗാ തിരുവാതിര അവതരിപ്പിച്ചിരുന്നു. പതിറ്റാണ്ടുകളായി വിവിധ ക്ഷേത്രങ്ങളിൽ സൗജന്യമായി പരിപാടി അവതരിപ്പിക്കുന്നു. 80 പേരിൽ നിന്ന് തുടങ്ങി 124 പേർ വരെ തിരുവാതിരക്കളിയിൽ പങ്കെടുത്തിട്ടുണ്ട്. ശിവരാത്രിയോട് അനുബന്ധിച്ച് ഇന്ന് രാത്രി ഏഴിന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ ട്രിപ്പിൾ തായമ്പക നടക്കും. 6 മണിക്ക് മെഗാ കോൽക്കളിയും മറ്റ് കലാപരിപാടികളുമുണ്ടാകും. വൈകിട്ട് 6 മുതൽ ഇഷാ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള ശിവരാത്രി ആഘോഷങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യും. പവിത്രീകരിച്ച പഞ്ചമുഖീ രുദ്രാക്ഷ പ്രസാദ വിതരണവുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |