മേപ്പയ്യൂർ: പ്രമുഖ കമ്മ്യൂണിസ്റ്റും യുക്തിവാദി നേതാവും ഹിപ്നോട്ടിസ്റ്റുമായിരുന്ന അബ്ദുള്ള മേപ്പയ്യൂരിന്റെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ചെസ് ടൂർണമെന്റ് ഏപ്രിൽ 12 ന് നടക്കും. ഹിപ്നോട്ടിസ്റ്റുകളുടെ സംഘടനയായ "അഹം' ആണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 12 ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലാണ് മത്സരം. പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മുതിർന്നവർക്ക് 400 രൂപയും 15 വയസുവരെയുള്ളവർക്ക് 250 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. വിജയികൾക്ക് 1, 2, 3 സ്ഥാനങ്ങളിൽ കാഷ് അവാർഡുകൾ നൽകും. രജിസ്ട്രേഷൻ നടത്താനുള്ള അവസാന തിയതി: മാർച്ച് 31.ബന്ധപ്പെടേണ്ട നമ്പർ: 9037578160.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |