കോഴിക്കോട് : ഗാനരചയിതാവ് പി. ഭാസ്കരന്റെ ഓർമ്മകൾ പുതുക്കി പി.ഭാസ്കരൻ അനുസ്മരണ സമിതി. അനുസ്മരണ സമ്മേളനം പി.ആർ.നാഥൻ ഉദ്ഘാടനം ചെയ്തു. ഗൃഹാതുരതയുടെ പാട്ടുകാരനാണ് പി. ഭാസ്കരനെന്ന് അദ്ദേഹം അനുസ്മരിച്ചു. കല മാറ്റത്തിന് വേണ്ടിയാണെന്ന് പഠിപ്പിച്ച ഭാസ്കരൻ മാഷ് മനുഷ്യന്റെ വിചാര വികാരങ്ങൾ ഉയർത്തി കാട്ടിയ കവിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അനുസ്മരണ സമിതി പ്രസിഡന്റ് ഡോ.കെ. മൊയ്തു അദ്ധ്യക്ഷത വഹിച്ചു. പി.പി. ശ്രീധരനുണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. പി. രാധാകൃഷ്ണൻ, എ.ഹരിദാസൻ നായർ, അഡ്വ. എം. രാജൻ, ബി.രമേശ്, എം. അരവിന്ദൻ, എൻ.ബി. രാധാകൃഷ്ണൻ, സി രമേശ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |