നന്മണ്ട: നന്മണ്ട കുന്നത്തെരു ശ്രീ മഹാ ഗണപതി ക്ഷേത്ര മഹോത്സവത്തിന് നാളെ കൊടിയേറും. ഇന്നലെ വൈകിട്ട് കലവറ നിറയ്ക്കൽ നടന്നു. കാഴ്ച വരവ് ഗുരുകാരണവരുടെ അമ്പലത്തിൽ നിന്ന് പുറപ്പെട്ട് ക്ഷേത്ര തിരുമുമ്പിൽ സമർപ്പിച്ചു. 16 ന് ഉഷ: പൂജ,ഗണപതി ഹോമം, രാവിലെ 10.30 ന് കൊടിയേറ്റം ഉച്ചപൂജ ഉച്ചയ്ക്ക് 12 ന് പ്രസാദ ഊട്ട്, ദീപാരാധന ചുറ്റുവിളക്ക്, രാത്രി എട്ടിന് നൃത്തനൃത്യങ്ങൾ, 17 ന് ഉഷ: പൂജ, ഗണപതിഹോമം, വൈകിട്ട് 6 ന് ചാല ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ഗജവീരൻ, വാദ്യമേളം. ദേവതാണ്ഡവം, പൂക്കാവടി, ശിങ്കാരിമേളം, 18 ന് പുലർച്ചെ പള്ളിയുണർത്തൽ, ഉഷ:പൂജ, മഹാ ഗണപതിഹോമം, നാദസ്വരം, ഉച്ചപൂജ, ചെണ്ടമേളം, വൈകീട്ട് നാലിന് ശീവേലി എഴുന്നള്ളിപ്പ്, വാളകം കൂടലോടെ ഉത്സവം സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |