രാമനാട്ടുകര: ചിറക്കാംകുന്ന് അങ്കണവാടി 25ാം വാർഷികാഘോഷം "വർണോത്സവം 2കെ25" കൗൺസിലർ കെ .പുഷ്പ ഉദ്ഘാടനം ചെയ്തു. എലത്തൂർ പൊലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ ബിജു പേരാമ്പ്ര ലഹരി വിരുദ്ധ പ്രഭാഷണം നടത്തി. അങ്കണവാടി അദ്ധ്യാപിക സി. അജിത റിപ്പോർട്ട് അവതരിപ്പിച്ചു. 21 വർഷം അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച പി.എം പ്രേമവല്ലിയെയും 25 വർഷമായി പ്രവർത്തിക്കുന്ന ഹെൽപ്പർ ശ്രീദേവിയെയും ആദരിച്ചു. സംഘാടക സമിതി ട്രഷറർ എസ്.പത്മജ അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനത്തിൽ സുമതി സത്യൻ, അനഘ അനുരൂപ്, നെല്ലിക്കോട്ടുകാവ് അങ്കണവാടി അദ്ധ്യാപിക കെ.ഷൈലജ, അപ്പുക്കുട്ടൻ, കെ ലെനീഷ് എന്നിവർ പങ്കെടുത്തു. വിവിധ കലാപരിപാടുകളും നടന്നു. സംഘാടക സമിതി ചെയർമാൻ കുനിയിൽ ഹരിദാസൻ സ്വാഗതവും പി. ഉല്ലാസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |