കൂത്താട്ടുകുളം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ സി.പി.എം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് സർവ്വകക്ഷി മൗനറാലിയും അനുശോചന യോഗവും നടന്നു. സി.പി.എം ഏരിയാ സെക്രട്ടറി പി.ബി രതീഷ് അദ്ധ്യക്ഷനായി. നഗരസഭ ഉപാദ്ധ്യക്ഷൻ സണ്ണി കുര്യാക്കോസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. എം.ജെ ജേക്കബ്, കെ.ചന്ദ്രശേഖരൻ, പി.സി ജോസ്, വിജയ ശിവൻ, സി.എൻ പ്രഭ കുമാർ, ഒ.എൻ വിജയൻ, ബിനീഷ് തുളസീദാസ്, എം.എം അശോകൻ, റെജി ജോൺ, സുനിൽ ഇടപ്പാലക്കാട്ട്, പ്രിൻസ് പോൾ ജോൺ, ബേബി കീരാന്തടം, ഫെബീഷ് ജോർജ്, തൊമ്മച്ചൻ തേക്കുംകാട്ടിൽ, ബീന സജീവൻ തുടങ്ങിയവർ സംസാരിച്ചു. പാലക്കുഴ, ഇലഞ്ഞി, തിരുമാറാടി, പാമ്പാക്കുട, രാമമംഗലം, പിറവം, മണീട്, എടയ്ക്കാട്ടുവയൽ, ആമ്പല്ലൂർ തുടങ്ങിയ ലോക്കൽ കേന്ദ്രങ്ങളിലും ബ്രാഞ്ച് തലങ്ങളിലും അനുശോചന റാലികളും യോഗങ്ങളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |