ബേപ്പൂർ: ബേപ്പൂർ ഗവ: ഹൈസ്കളിലെ 1981 ലെ എസ്.എസ്.എൽ.സി. ബാച്ചിലെ പൂർവവിദ്യാർത്ഥികളുടെ 'തിരികെ @ 81 കൂട്ടായ്മ - സാംസ്കാരിക സംഗമം നടത്തി. എഴുത്തുകാരൻ ഡോ. ടി.പി. മെഹ്റൂഫ് രാജ് ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് എ. ബേബി മോഹൻ അദ്ധ്യക്ഷത വഹിച്ചു. വാസപ്പൻ എം, വാസുദേവൻ എം.ടി, ഇന്ദിര ടി.എം, ഉഷ വി എന്നിവരെ ആദരിച്ചു. സന്തോഷ്. എൻ.പി , സുജാത എം, മജീദ് വി, സുരേഷ് ബാബു പി, ടി.കെ. അബ്ദുൾ ഗഫൂർ, പ്രേമൻ ടി. പ്രസംഗിച്ചു. സെക്രട്ടറി പി.വിജയകൃഷ്ണൻ സ്വാഗതവും ട്രഷറർ സി.സുന്ദരൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |