കൊല്ലം: അന്തരിച്ച യുവജന നേതാവും അഭിഭാഷകനുമായ ആർ. ശിവപ്രസാദിന്റെ അനുസ്മരണ സമ്മേളനം സി.പി.എം കൊല്ലം ജില്ല സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ഓച്ചിറ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ കെ.പി. സജിനാഥ്, ഉളിയക്കോവിൽ ശശി, ഉണ്ണിക്കൃഷ്ണൻ, എസ്. സജിത്ത് എന്നിവർ സംസാരിച്ചു. കൊല്ലം ബാർ അസോസിയേഷൻ ഭാരവാഹികളായ അഡ്വ. പി.ബി. ശിവൻ, കെ.ബി. മഹേന്ദ്ര, അംഗങ്ങളായ ആതിര ചന്ദ്രൻ, അക്ഷയ് ഫ്രാൻസിസ്, നന്മലക്ഷ്മി എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. ശിവരാജൻ കേവിലഴികം , ധ്യാൻ, എസ്. സിറഫുദീൻ, അശോകൻ എന്നിവർ ഗാനാർച്ചനയിൽ പങ്കെടുത്തു. ബെറ്റി സാർത്രേ ലഹരി വിരുദ്ധ കഥാപ്രസംഗം അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |