കോഴിക്കോട്: ഓരോ സ്കൂൾ തുറക്കലും സാധനങ്ങളുടെ വില രക്ഷിതാക്കൾക്ക് വലിയ ആധിയാണ്. എന്നാൽ കുറഞ്ഞവിലയിൽ പുത്തൻ ബാഗും കുടയും പുസ്തകങ്ങളുമായി സ്കൂളിലേക്ക് പോകാനൊരുങ്ങുന്ന കുട്ടികളെ വരവേൽക്കുകയാണ് പൊലീസ് സൊസെെറ്റിയും കൺസ്യൂമർ ഫെഡും. പൊതു വിപണിയെക്കാൾ 15- 20 ശതമാനം വിലക്കുറവിലാണ് ഇവിടെ ബാഗും കുടയും നോട്ട്ബുക്കുമെല്ലാം വിൽപ്പനക്കെത്തിച്ചിരിക്കുന്നത്. വിപണി വിലയേക്കാൾ കുറവിൽ ആവശ്യസാധനങ്ങൾ ലഭിക്കുമെന്നതിനാൽ മാർക്കറ്റ് സജ്ജമാക്കിയ പൊലീസ് ക്ലബിൽ ദിവസവും നല്ല തിരക്കാണ്. ബാർബി, ഡോറ, അവഞ്ചേഴ്സ് തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങളെ അച്ചടിച്ച ബാഗുകളാണ് ഏറെയും.
ജോൺസ്, പോപ്പി തുടങ്ങിയ ബ്രാൻഡുകളുടെ കുടകൾക്ക് 200 മുതൽ 800 രൂപ വരെയാണ് വില. 192 പേജ് കോളേജ് നോട്ട്ബുക്കിന് 40 രൂപയാണ് വില. പൊലീസ് സൊസെെറ്റി പുറത്തിറക്കിയ 'സോൾമേറ്റ് ' നോട്ട് ബുക്കിന് 39 രൂപയാണ് വില.
വിലക്കുറവുമായി കൺസ്യൂമർ ഫെഡും
വിലക്കുറവിൽ സ്കൂളിലേക്ക് വേണ്ട സാധനങ്ങളുടെ സ്റ്റാൾ സജ്ജമാക്കിയിരിക്കുകയാണ് കൺസ്യൂമർ ഫെഡും. മുതലക്കുളത്ത് തയ്യാറാക്കിയ സ്റ്റാളിൽ 20-25 ശതമാനം വിലക്കുറവിലാണ് ബാഗും നോട്ട്ബുക്കും കുടയും മറ്റും വിൽക്കുന്നത്. സ്കൂൾ ബാഗുകൾക്ക് 240 രൂപ മുതലും കുടകൾക്ക് 340 രൂപ മുതലുമാണ് വില ആരംഭിക്കുന്നത്. മിഠായിത്തെരുവിലും സമീപത്തുമുള്ള കടകളിലും വിവിധ നിറത്തിലുള്ള സ്കൂൾ ബാഗുകളും കുടകളും ഇടംപിടിച്ചിട്ടുണ്ട്. വിവിധ നിറങ്ങളിലുള്ള ബാഗുകളും കുടകളും പുസ്തകങ്ങളും എല്ലായിടത്തും ഒരുക്കിക്കഴിഞ്ഞു. 250 രൂപ മുതൽ 2000 രൂപവരെയാണ് ബാഗുകളുടെ വില. കളർഫുള്ളായ വെള്ളക്കുപ്പികൾ ഏറെയുണ്ടെങ്കിലും സ്റ്റീൽ കുപ്പികൾക്കാണ് അവശ്യക്കാരേറെയെന്ന് കച്ചവടക്കാർ പറയുന്നു. ബ്രാന്റും ഗുണനിലവാരവുമനുസരിച്ച് വിലയിലും വ്യത്യാസമുണ്ട്. തുണിക്കടകളിലും തയ്യൽകടകളിലും യൂണീഫോമിന്റെ തിരക്കാണ് നഗരത്തിലെ പ്രധാന സ്കൂളുകളിലെയെല്ലാം റെഡിമെയ്ഡ് യൂണീഫോമുകളും ലഭ്യമാണ്.
പൊലീസ് സൊസെെറ്റിയിലെ വില
ബാഗ് - 800-900
കുട- 250- 800
കുപ്പി - 100- 300
നോട്ട് ബുക്ക്- 25-40
മഴക്കോട്ട്- 300
പെൻസിൽ ബോക്സ് - 50
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |