തിരുവമ്പാടി: തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് തിരുവമ്പാടി കുടുംബശ്രീ സി.ഡി.എസ് റഫ്രിജറേറ്റർ നൽകി. കുടുംബശ്രീയിലെ 17 എ.ഡി.എസുകളിലെ എല്ലാ അയൽക്കൂട്ടങ്ങളിൽ നിന്ന്ധനസമാഹരണം നടത്തിയാണ് റഫ്രിജറേറ്റർ വാങ്ങി നൽകിയത്. തിരുവമ്പാടി എഫ്.എച്ച്.സി യിൽ നടന്ന ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൺ പ്രീതി രാജീവിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ.കെ വി പ്രിയ റഫ്രിജറേറ്റർ ഏറ്റുവാങ്ങി.
ചടങ്ങിൽ ഡോ. സ്മിത എ റഹ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഷിജി ഷാജി, നീന സാജു, തങ്കമ്മ സദാശിവൻ, സ്മിത ബാബു, സോണിയ, ഷീജ ഇ.ജി, ത്രേസ്യമ്മ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |