നന്മണ്ട: എൻ.ഡി.എ നന്മണ്ട പഞ്ചായത്ത് സ്ഥാനാർത്ഥി സംഗമം ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ നന്മണ്ട ഗ്രാമ പഞ്ചായത്ത് ഓപ്പൺ സ്റ്റേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡൻ്റ് കെ. ശ്രീകുമാർ അദ്ധ്യക്ഷനായി. ടി. ദേവദാസ്, കെ. രജിനേഷ് ബാബു, ടി.എ നാരായണൻ, എം.ഇ ഗംഗാധരൻ, റിഷാദ് സുല്ലമി, പി.സി അഭിലാഷ്, ഷിബില സലിൽ, എൻ.കെ രാജു എന്നിവർ പ്രസംഗിച്ചു. സി.പി.എമ്മിൽ നിന്ന് രാജിവെച്ച് ബി.ജെ.പി യിൽ ചേർന്ന ചീക്കിലോട് എലത്തൂക്കണ്ടി ശ്യാംജിത്തിനെ കെ. സരേന്ദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |