കുന്ദമംഗലം: ലോറിഗ്രാമങ്ങൾ ഒരു പഴങ്കഥയായി മാറിയിരിക്കയാണ്. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വയനാട് റോഡ് ദേശീയപാതയിലുള്ള പന്തീർപാടം, മുറിയനാൽ, ചൂലാംവയൽ,പതിമംഗലം പ്രദേശങ്ങളെ ലോറിഗ്രാമങ്ങളെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. രണ്ടായിരത്തിലധികം ലോറികളായിരുന്നു ഈ ചെറിയപ്രദേശങ്ങളിൽ മാത്രമുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇത്രയധികം ലേറികളും ലോറിതൊഴിലാളിളുണ്ടായിരുന്ന മറ്റ് സ്ഥലങ്ങളുണ്ടായിരുന്നില്ല. ഒരു ലോറിയോ ഒരു ഡ്രൈവറോ ഇല്ലാത്ത വീടുകൾ ഇവിടെ വിരളമായിരുന്നു.
ഓണം - പെരുന്നാൾ അവധിദിവസങ്ങളിൽ പന്തീർപാടം മുതൽ പതിമംഗലം വരെ ദേശീയപാതയുടെ ഇരുവശത്തും നിർത്തിയിട്ടിരിക്കുന്ന അനേകം ലോറികൾ അക്കാലങ്ങളിൽ ഒരു കൗതുകകാഴ്ചയായിരുന്നു. ഒട്ടനവധി വർക് ഷാപ്പുകൾ, ടയർ സ്ഥാപനങ്ങൾ, സ്പെയർപാട്സ് കടകൾ, ലോറികളുടെ ഗ്ലാസുകളിൽ സ്റ്റിക്കർ പതിപ്പിക്കുന്നസ്ഥാപനങ്ങൾ എന്നിവയെല്ലാം ഓർമയായിരിക്കുകയാണ്. പുതിയ തലമുറ ലോറിവ്യവസായരംഗത്തോട് വിമുഖത കാണിച്ചതാണ് ഇന്നത്തെ അവസ്ഥക്ക് കാരണമായതെന്ന് പഴമക്കാർ പറയുന്നത്. ലോറി അപകടങ്ങളെ തുടർന്ന് അംഗവൈകല്ല്യം സംഭവിച്ചവരും തീർത്തും അനാഥമായിപോയതുമായ ഓട്ടേറെ കുടുംബങ്ങളുണ്ടിവിടെ. അവരുടെ മക്കളൊക്കെ വളർന്നപ്പോൾ പിന്നീട് ലോറിഡ്രൈവറാകുവാൻ താൽപ്പര്യപ്പെട്ടില്ല. ചിലരൊക്കെ തൊഴിൽ തേടി വിദേശങ്ങളിലേക്ക് പോയി.ചിലർ നട്ടിൽതന്നെ കടകളും ഹോട്ടലുകളും നടത്തി. മറ്റ് ചിലർ കൂലിപ്പണിയിലേക്ക് തിരിഞ്ഞു. അതോടെ ലോറിഗ്രാമങ്ങൾ ക്രമേണ ക്ഷയിച്ചു.
പുതിയ ലോറികളുടെ ചെയ്സുകൾ ഇപ്പോൾ തമിഴ്നാട്ടിലേക്കാണ് പോകുന്നത്. അതുകൊണ്ട് തന്നെ ഇവിടങ്ങളിലെ വർക്ക് ഷാപ്പുകൾക്ക് പണികുറഞ്ഞു. പലരും മറ്റ് കച്ചവടങ്ങളിലേക്ക് തിരിഞ്ഞു. ഒരു ലോറിമാത്രമുള്ളവരാണ് നിരവധി ലോറികളുള്ള വലിയ കമ്പനികളോട് മത്സരിക്കേണ്ടന്നാണ് പഴയകാല ലോറി ഉടമ മാമുക്കോയഹാജി, തേനാൾ പതിമംഗലം പറയുന്നത്. ലോറി ഉടമതന്നെ ഡ്രൈവറുമായെങ്കിൽ മാത്രമേ എന്തെങ്കിലും മെച്ചമുണ്ടാവുകയുള്ളു. ചെലവുമായി പൊരുത്തപ്പെട്ട് പോകില്ല. ലോറികൾക്ക് പാർക്കിംഗിനായി സ്ഥലം ലഭ്യമല്ലാത്തതും ഒരു പ്രശ്നമാണെന്ന് ലോറിഉടമയും ഡ്രൈവറുമായ പി.എം.മുഹമ്മദ്. പതിമംഗലം, പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |