SignIn
Kerala Kaumudi Online
Thursday, 19 February 2026 12.23 AM IST

ക്രിസ്മസ് വിപണി സജീവം മിന്നി മിന്നി സ്റ്റാറുകൾ

Increase Font Size Decrease Font Size Print Page
cmas
കോഴിക്കോട് ന​ട​ക്കാ​വ് ​ഇം​ഗ്ലി​ഷ് ​പ​ള്ളി​ക്ക് ​സ​മീ​പ​ത്തെ​ ക്രിസ്മസ് വിപണിയിൽ​ ​നി​ന്നു​ള്ള​ ​ദൃ​ശ്യം. ഫോട്ടോ : രോഹിത്ത് തയ്യിൽ

കോഴിക്കോട്: ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും. പല വർണ നക്ഷത്രങ്ങൾ, ക്രിസ്മസ് ട്രീകൾ, തോരണങ്ങൾ, പുൽക്കൂട്, സാന്താക്ലോസ്, ബൾബുകൾ... വിപണിയിൽ പല വില അലങ്കാരങ്ങളാണ് നിറയെ. വൈവിദ്ധ്യങ്ങളാർന്ന നക്ഷത്രങ്ങൾ മിന്നിമിന്നി നിറയുകയാണെങ്ങും. വലിപ്പവും നിറവും അനുസരിച്ചാണ് വില. മാല ബൾബുകൾക്കു നടുവിൽ മിന്നും നക്ഷത്രങ്ങൾ തുടങ്ങി നിയോൺ സ്റ്റാറുകളും വാൽനക്ഷത്രങ്ങളുമാണ് ഇത്തവണത്തെ കേമന്മാർ. നക്ഷത്രങ്ങളിൽ പുതുമ വന്നെങ്കിലും കടലാസ് നക്ഷത്രങ്ങൾക്കു തന്നെയാണ് ഇപ്പോഴും പ്രിയമെന്ന് കച്ചവടക്കാർ പറയുന്നു.

പുൽക്കൂടും ക്രിസ്മസ്ട്രീയും

വലിപ്പവും ആകൃതിക്കും അനുസരിച്ചാണ് വില. പുൽക്കൂടൊരുക്കാൻ സമയം ഇല്ലാത്തവർക്കായ റെഡിമെയ്ഡ് പുൽക്കൂടുകളും ക്രിസ്മസ് ട്രീകളും ലഭ്യമാണ്. കടയിൽ നിന്ന് വാങ്ങി നേരെ വീട്ടിലോ ഫ്ലാറ്റിലോ വെക്കാം. മെറ്റൽ, ഫൈബർ, പനയോല, പ്ലാസ്റ്റിക്, മൾട്ടിവുഡ് തുടങ്ങി വിവിധയിനം പുൽക്കൂടുകൾ വിപണിയിലുണ്ട്. കൈപ്പിടിയിലൊതുങ്ങുന്നതു മുതൽ ആറടി ഉയരം വരെയുള്ളതാണ് ക്രിസ്മസ് ട്രീകൾ. ട്രീ അലങ്കരിക്കാനാവശ്യമായ സാധന സാമഗ്രികളുമുണ്ട്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്കു വരെയുള്ള സാന്താ വേഷങ്ങൾ വിപണിയിലുണ്ട്. ക്രിസ്മസ് ആഘോഷം കളറാക്കാൻ ട്രൻഡി ചുരിദാറുകളും ടോപ്പുകളും വിപണിയിലെത്തിയിട്ടുണ്ട്. ക്രിസ്മസ് പരിപാടികൾക്കായി ഓർഡറുകൾ ലഭിച്ചുതുടങ്ങിയതായി കച്ചവടക്കാർ പറയുന്നു. തിരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞതോടെ നാടൊന്നാകെ ക്രിസ്മസ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്.

വില ഇങ്ങനെ

എൽ.ഇ.ഡി സ്റ്റാറുകൾ 200- 4000 രൂപ

കടലാസ് നക്ഷത്രങ്ങൾ 10- 800 രൂപ

പുൽക്കൂട് 200 രൂപ മുതൽ

ക്രിസ്മസ് ട്രീ 250- 1400 രൂപ

അലങ്കാര സാധനങ്ങൾ 30 രൂപ മുതൽ

ബെല്ലുകൾ (ഒരു ഡസൻ) 50 രൂപ മുതൽ

ചെറിയ സാന്റാക്ലോസ് 40 രൂപ മുതൽ

മുഖംമൂടി 30 രൂപ മുതൽ

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY