മേപ്പയ്യൂർ: തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന ബില്ലിനെതിരെയും കേന്ദ്രസർക്കാർ നയത്തിനെതിരെയും സി.പി.എം നേതൃത്വത്തിൽ മേപ്പയ്യൂരിൽ ബഹുജന പ്രതിഷേധവും പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിന്റെ കോപ്പി കത്തിക്കലും നടന്നു. സി.പി.എം ഓഫീസിനു മുന്നിൽ തുടങ്ങിയ പ്രകടനം ബസ്സ്റ്റാൻറ് പരിസരത്തു സമാപിച്ചു. കെ.ടി രാജൻ, മുൻ എം.എൽ.എ എൻ.കെ രാധ, കെ രാജീവൻ, പി പ്രസന്ന, വി മോഹനൻ, പി.ടി ബാലൻ നേതൃത്വം നൽകി. എൻ.എം ദാമോദരൻ പ്രസംഗിച്ചു. കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 5 മണിക്ക് മേപ്പയ്യൂരിൽ കർഷക- കർഷക തൊഴിലാളി പ്രതിഷേധവും ബിൽ കത്തിക്കലും സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |