കോഴിക്കോട്: കേരളകൗമുദിയും മോട്ടോർ വാഹന വകുപ്പും സംയുക്തമായി കോഴിക്കോട് അശോകപുരം ഐ.എച്ച്.ആർ.ഡി കോളേജിൽ നടത്തിയ റോഡ് സുരക്ഷ സെമിനാർ ശ്രദ്ധേയമായി. റോഡ് സുരക്ഷയുടെ വിവിധ വശങ്ങളെ പറ്റി ചർച്ച നടന്നു. സംസ്ഥാനത്ത് പ്രതിദിനം ശരാശരി പത്ത് റോഡപകടങ്ങൾ ഉണ്ടാകുന്നതായി സെമിനാർ ഉദ്ഘാടനം ചെയ്ത് കോഴിക്കോട് ജോ.ആർ.ടി.ഒ അരുൺകുമാർ എസ്.എം പറഞ്ഞു. അപകടങ്ങളിൽ പെടുന്നവരിൽ അധികവും യുവാക്കളാണ്. റോഡ് സുരക്ഷ ഡ്രെെവറുടെ മാത്രം ഉത്തരവാദിത്വമല്ല, എല്ലാവരുടേതുമാണ്. ലഹരി ഉപയോഗവും വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കൂട്ടായ പരിശ്രമത്തിലൂടെ റോഡ് സുരക്ഷ ഉറപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വാഹനാപകടങ്ങളുടെ ദൃശ്യങ്ങളും അവയുടെ കാരണങ്ങളും ചൂണ്ടിക്കാട്ടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനുമോദ് കുമാർ ക്ളാസെടുത്തു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജീഷും ക്ളാസെടുത്തു. കോളേജ് പ്രിൻസിപ്പൽ എ.സുമിത അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി അഡ്വർടെെസ്മെന്റ് മാനേജർ നിതിൻ ആന്റണി പങ്കെടുത്തു. സ്പെഷ്യൽ കറസ്പോണ്ടന്റ് കെ.എൻ സുരേഷ് കുമാർ സ്വാഗതവും സീനിയർ എക്സിക്യുട്ടീവ് സുജേഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |