കോഴിക്കോട്: എൻ.ജി.ഒ അസോസിയേഷൻ ബേപ്പൂർ തുറമുഖത്ത് സംഘടിപ്പിച്ച ലീഡർ കെ. കരുണാകരൻ സ്മൃതി സദസ് ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. ആക്ഷേപഹാസ്യങ്ങളെ സഹിഷ്ണുതയോടെ നേരിട്ട നവ കേരള ശിൽപിയും ഇച്ചാശക്തിയുള്ള ഭരണാധികാരിയുമായിരുന്നു ലീഡറെന്ന് അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് കെ.വി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മധു രാമനാട്ടുകര, ജില്ലാ ജോ.സെക്രട്ടറി കെ.പി സുജിത , സംസ്ഥാന കൗൺസിൽ അംഗം എം. വി ബഷീർ, കെ.കെ.മെഹബൂബലി, മനോജ് പുളിക്കൽ, എം.ജി. ഷിന്റോ മുഹമ്മദ് ഷാഫി, വി.ആർ സാജൻ, കെ.സി വിശാഖ് , സി ദീപ, സി. പ്രിയാമ്മ, കെ. ഹസ്ന എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |