മേപ്പയ്യൂർ: മഞ്ഞക്കുളത്തെ ഉണ്ണിക്കാട് കുന്ന് ശുദ്ധജലവിതരണ പദ്ധതിയുടെ ഇരുപത്തിയഞ്ചാം വാർഷികവും ഗുണഭോക്താക്കളുടെ കുടുംബ സംഗമവും 25ന് നടക്കും. രാവിലെ ഒമ്പതിന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ടി.പി രാമകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വി.കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ തുടങ്ങിയവർ പ്രസംഗിക്കും. ഉച്ചക്ക് 12ന് ''കുടിവെള്ളവും ആരോഗ്യവും'' എന്ന വിഷയത്തിൽ മേപ്പയ്യൂർ ഗവ. ആശുപത്രി എച്ച്.ഐ ഗിരീഷ് കുമാറും മൂന്നുമണിക്ക് ''സുരക്ഷാ ബോധവത്ക്കരണ'' ത്തിൽ നാദാപുരം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ലതീഷ് നടുക്കണ്ടിയും ക്ലാസെടുക്കും. വൈകിട്ട് ആറിന് വിവിധ കലാപരിപാടികളും രാത്രി 8.30ന് കോഴിക്കോട് രംഗഭാഷയുടെ മിഠായിത്തെരുവ് നാടകവും ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |