പയ്യോളി: ഇരിങ്ങൽ സർഗാലയ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ അന്താരാഷ്ട്ര കലാകരകൗശലമേളയ്ക്ക് തുടക്കമായി. മേളയുടെ ഭാഗമായി രംഗപൂജ, തിരുവാതിര, കേരള നടനം, ഭരതനാട്യം തുടങ്ങിയ നൃത്തരൂപങ്ങൾ കോർത്തിണക്കിയ കല സന്ധ്യ അരങ്ങേറി. നൂറിൽപ്പരം കരകൗശല സ്റ്റാളുകൾ, വൈവിദ്ധ്യമേറിയ കലാപരിപാടികൾ, ഹാൻഡ്‌ലൂം തീം പവലിയൻ, ഹാൻഡ്‌ലൂം ഫാഷൻ ഷോ മത്സരം, കേരളീയ ഭക്ഷ്യമേള, ഫ്ലവർ ഷോ, ടൂറിസം എക്സ്പോ, ടൂറിസം ടോക്ക് ഷോ, കൊമേർഷ്യൽ പവലിയൻ, വാഹന പ്രദർശനം, കളരി പ്രദർശനം എന്നിവ മേളയിൽ ഒരുങ്ങി. ഇത്തവണ രാജസ്ഥാൻ ഭക്ഷ്യ വിഭവങ്ങൾ കൂടി മേളയിലുണ്ട്. മേളയുടെ ഔപചാരിക ഉദ്ഘാടനം നാളെ മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. ജനുവരി 11ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |