യു.കെ.ചന്ദ്രന്‍ ചെയര്‍മാന്‍,
സി.ടി.ബിന്ദു വൈസ് ചെയര്‍മാന്‍
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ഏഴാമത്തെ നഗരസഭാധ്യക്ഷനായി യു.കെ.ചന്ദ്രനെയും (സി.പി.എം) വൈസ് ചെയര്‍പേഴ്‌സണായി സി.ടി. ബിന്ദുവിനെയും (സി.പി.എം) തിരഞ്ഞെടുത്തു. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യു.കെ.ചന്ദ്രന് 22 വോട്ടും യു.ഡി.എഫില്‍ നിന്ന് മത്സരിച്ച കോണ്‍ഗ്രസിലെ അഡ്വ.പി.ടി.ഉമേന്ദ്രന് 19 വോട്ടും ലഭിച്ചു. ആദ്യ റൗണ്ടില്‍ ബി ജെ.പി സ്ഥാനാര്‍ത്ഥി അഭിന നാരായണന്‍ മത്സരിച്ചിരുന്നു. ഇവര്‍ക്ക് നാല് വോട്ട് ലഭിച്ചു. രണ്ടാമത്തെ റൗണ്ടില്‍ യു.കെ.ചന്ദ്രനും അഡ്വ പി.ടി.ഉമേന്ദ്രനും തമ്മിലായിരുന്നു മത്സരം. 46 അംഗ കൗണ്‍സിലില്‍ യു ഡി എഫിന് 20 അംഗങ്ങളുണ്ട്. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 19 വോട്ടാണ് യു ഡി എഫിന് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. ബി.ജെ.പി പ്രതിനിധികളും വോട്ട് അസാധുവാക്കി.
ഉച്ചയ്ക്ക് ശേഷം വൈസ് ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്കുളള തിരഞ്ഞെടുപ്പിൽ എല്‍ ഡി എഫില്‍ നിന്ന് മത്സരിച്ച സി.ടി.ബിന്ദുവിനെ വൈസ് ചെയര്‍മാനായി തിരഞ്ഞെടുത്തു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലിം ലീഗിലെ എം.കെ.തസ്‌നിയയും, ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക അനീഷും മത്സരിച്ചു. എന്നാല്‍ 22 വോട്ട് നേടി സി.ടി.ബിന്ദു തിരഞ്ഞെടുക്കപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |