തിരുവമ്പാടി: ഹോളിക്രോസ് കോളേജ് എൻ.എസ്.എസ് സപ്തദിന ക്യാമ്പ് തിരുവമ്പാടി സേക്രട്ട്ഹാർട്ട് യു.പി സ്കൂളിൽ തുടങ്ങി. “യുവത – ഗ്രാമതയുടെ സമഗ്രതയ്ക്കായി” എന്ന പ്രമേയത്തിലാണ് ക്യാമ്പ് നടത്തുന്നത്. സപ്തദിന ക്യാമ്പുകളുടെ ഭാഗമായി ഹോളിക്രോസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ ഷൈനീ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഫാ.റിനു ,ജിതിൻ പല്ലാട്ട്, മറിയാമ്മ ബാബു, ബിജു എന്നാർമണ്ണിൽ, ദീപാ ഷിജോ, ലിജോ ജോസഫ്, ദീപ സി.എസ്, ശാലിനി എ.വി, ദിവ്യപ്രസാദ്, അശ്വതി രാജ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |