നാദാപുരം: കെ.എസ്.എസ്.പി.യു വളയം യൂണിറ്റ് സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് പ്രീത ഉദ്ഘാടനം ചെയ്തു. എം. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.എച്ച് ശങ്കരൻ കൈത്താങ്ങ് വിതരണം ചെയ്തു. ദേശീയ ജൂനിയർ സ്കൂൾ അത്ലറ്റിക് മീറ്റിൽ സ്വർണ മെഡൽ നേടിയ അനുദേവ്, ഗായകൻ സുഗതൻ മാസ്റ്റർ എന്നിവരെ ആദരിച്ചു. ടി.കെ ദേവി പ്രവർത്തന റിപ്പോർട്ടും പി.കെ ചന്ദ്രൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കൗൺസിലർ ടി. പീതാംബരൻ, കെ. പ്രഭാകരൻ, പി.ഇ ലീല, ഏ.വി. അശോകൻ, സുരേഷ് കെ.പി, ശേഖരൻ.എം, ടി.പി. കുമാരൻ, രമാദേവി. എം, കെ.കെ. സത്യബാലൻ, വൈ. എം. ശ്രീധരൻ, വസന്ത ഒ.പി, എം. കെ.അശോകൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |