കോഴിക്കോട്: പാലിയേറ്റീവ് കെയർ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാതല സന്നദ്ധ സംഘടന സംഗമവും ആദരവും സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ പാലിയേറ്റീവ് കെയർ ജില്ലാതല കോഓഡിനേഷൻ കമ്മിറ്റി നടത്തിയ പരിപാടി കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് മുഖ്യതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ്, മുനീർ എരവത്ത്, പി.ടി പ്രസാദ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കിഴക്കേകണ്ടിയിൽ, ഡോ. വി.പി രാജേഷ്, ഡോ. സി കെ ഷാജി, ഡോ. അഖിലേഷ് കുമാർ, കെ വി രവികുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |