വടകര: കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഹെഡ് ഓഫീസിന്റെയും കാർഷിക അനുബന്ധ സേവന കേന്ദ്രത്തിന്റെയും ഉദ്ഘാടന സ്വാഗതസംഘം രൂപീകരിച്ചു. വടകര മുനിസിപ്പൽ ചെയർപേഴ്സൺ പി.കെ. ശശി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ആയാടത്തിൽ രവീന്ദ്രൻ, മനയത്ത് ചന്ദ്രൻ ,ടി പി ഗോപാലൻ, ടി പി . ബിനീഷ് ,എം . ഫൈസൽ, അഡ്വ.ഇ. നാരായണൻ നായർ , അടിയേരി രവീന്ദ്രൻ, കെ. കെ .കൃഷ്ണൻ, സോമൻ മുതുവന, ടി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. മുനിസിപ്പൽ ചെർപേഴ്സൺ പി.കെ.ശശി ചെയർമാനും ബാങ്ക് പ്രസിഡന്റ് സി. ഭാസ്ക്കരൻ ജനറൽ കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എ. ടി. ശ്രീധരൻ സ്വാഗതവും ബാങ്ക് സെക്രട്ടറി ടി. വി ജിതേഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |