SignIn
Kerala Kaumudi Online
Friday, 19 April 2024 2.47 PM IST

കാൻസർ വാർഡിലെ കുഞ്ഞുങ്ങൾക്ക് തണലേകാൻ ഒരു കൂട്ടം വീട്ടമ്മമാർ

cancer

കോഴിക്കോട്: കാൻസർ ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് സഹായവുമായി ഒരു കൂട്ടം വീട്ടമ്മമാർ . കഴിഞ്ഞ ഏഴു വർഷമായി നടത്തി വരുന്ന 'സ്‌നേഹവർണ്ണങ്ങൾ' കൂട്ടായ്മയുടെ നേതൃത്വത്തിൽ കരകൗശല വസ്തുകളുടെ പ്രദർശനവും വിപണനവും നടത്തിയാണ് കുഞ്ഞുങ്ങൾക്കുള്ള ചികിത്സാസഹായം ഒരുക്കുന്നത്. പൊലീസ് ക്ലബ്ബിൽ തുടങ്ങിയ പ്രദർശനം ഡോ.സുധ കൃഷ്ണനുണ്ണി ഉദ്ഘാടനം ചെയ്യ്തു.

പെയിന്റിംഗുകൾ, ചെടികൾ, ആഭരണങ്ങൾ, തുടങ്ങി അനേകം കരകൗശലവസ്തുകളാണ് പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്. കൊവിഡ് മൂലം രണ്ടു വർഷമായി എക്‌സിബിഷൻ മുടങ്ങി കിടക്കുകയായിരുന്നു. പ്രദർശനത്തിൽ നിന്നും സ്വരൂപിക്കുന്ന തുക മെഡിക്കൽ കോളേജിലെ (ഐ.എം.സി.എച്ച്) കുട്ടികൾക്കായുള്ള സ്‌കോളർഷിപ്പിനായി ഉപയോഗിക്കും. 19 ന് മെഡിക്കൽ കോളെജിൽ ഡോ.അജിത്തിന്റെ ആഭിമുഖ്യത്തിലാണ് തുക കൈമാറുക.

മുൻ വർഷങ്ങളിൽ പ്രദർശനത്തിൽ നിന്നും സമാഹരിച്ച ഫണ്ടിൽ നിന്നും കാൻസർ ബാധിച്ച കുട്ടികൾക്കായി പഠനോപകരണങ്ങൾ, ഡി.വി.ഡി, കംപ്യൂട്ടർ, കളിപ്പാട്ടങ്ങൾ, കുട്ടികൾക്ക് കളിക്കാനായി ഒരു പാർക്ക്, മുതലയാണ് നൽകിയത് . ഗീതാ വാസുദേവ് ,പ്രേംജ ബാബുരാജ്, പ്രണീതാ ദിവാകരൻ, രുക്മിണി എസ്. നായർ , പ്രിയ ജയകുമാർ, വീണ സാബു, രശ്മി കിഷോർ , എന്നീ ഏഴു പേരാണ് സ്‌നേഹവർണങ്ങളിലെ കലാകാരികൾ.മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനം രാവിലെ 10 മുതൽ വൈകിട്ട് ഏഴുവരെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.