കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും തിങ്കളാഴ്ചയും ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇന്ന് രാവിലെ 10.30ന് കിനാലൂർ വ്യവസായ കേന്ദ്രത്തിൽ ക്രേസ് ബിസ്കറ്റ് ഫാക്ടറി ഉദ്ഘാടനം ചെയ്യും. പകൽ 12ന് എസ്.കെ.പൊറ്റെക്കാട്ട് ഹാളിൽ ഐസൊലേഷൻ വാർഡുകളുടെ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കും. മൂന്നിന് കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളിൽ എം.പി. സൂര്യദാസ് എഴുതിയ കെ.പി. ഉണ്ണികൃഷ്ണന്റെ ജീവചരിത്ര ഗ്രന്ഥം 'ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി' പ്രകാശിപ്പിക്കും. വൈകിട്ട് 4.30ന് സി.പി.എം പയ്യോളി ഏരിയാ കമ്മിറ്റി ഓഫീസ്, 5.30ന് മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ കെട്ടിട സമുച്ചയം എന്നിവ ഉദ്ഘാടനംചെയ്യും.
19ന് പകൽ 3.30ന് മുക്കം മണാശേരിയിലെ കെ.എം.സി.ടി മെഡിക്കൽ കോളേജിലെ കെട്ടിട സമുച്ചയം ഉദ്ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന് കോഴിക്കോട് കടപ്പുറത്ത് സി.ഐ.ടി.യു സംസ്ഥാന സമ്മേളന റാലി ഉദ്ഘാടനംചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |