SignIn
Kerala Kaumudi Online
Friday, 19 April 2024 10.44 PM IST

പനങ്ങാട് എ.ബി.സി സെന്റർ ഉദ്ഘാടനം 19ന്

abc
എ.ബി.സി സെന്റർ

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പനങ്ങാട് ആരംഭിച്ച എ.ബി.സി സെന്ററിന്റെ ഉദ്ഘാടനം 19ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. തെരുവുനായ വന്ദ്യംകരണ കേന്ദ്രത്തിൽ സൗകര്യങ്ങളെല്ലാം പൂർത്തിയായതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എം കുട്ടികൃഷ്ണൻ ജില്ലാ പഞ്ചായത്ത് യോഗത്തിൽ അറിയിച്ചു.

2022 - 23 വാർഷിക പദ്ധതിയിലുൾപ്പെട്ട പൊതുമരാമത്ത് പ്രവൃത്തികളുടെ ടെൻഡറുകൾക്ക് അംഗീകാരമായി. ടെൻഡർ ലഭിക്കാത്ത പ്രവൃത്തികൾ അടിയന്തര പുനർ ടെൻഡർ ചെയ്യാൻ എൻജിനിയറിംഗ് വിഭാഗത്തിന് നിർദ്ദേശം നൽകി.

ജലസേചന വകുപ്പിന്റെ അനുമതിയോടെ ഏറ്റെടുക്കേണ്ട പദ്ധതികൾ അടിയന്തരമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കും.
മരുതോങ്കര വയോജന പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അക്രഡിറ്റഡ് ഏജൻസിയെ ചുമതലപ്പെടുത്തുന്ന നടപടി പൂർത്തിയാക്കാൻ നിർദ്ദേശം നൽകി.

കിലയുടെ സഹകരണത്തോടെ ജെൻഡറും വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി രൂപപ്പെടുത്തിയ മുന്നൊരുക്ക പ്രവർത്തനങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. ഇതുസംബന്ധിച്ച അക്കാഡമിക് ടീം , പഠന സംഘം, ചർച്ചകൾ സംഘടിപ്പിക്കേണ്ട ഫോക്കസ് ഗ്രൂപ്പ് എന്നിവയുടെ ഘടനയും അംഗങ്ങളെയും അംഗീകരിച്ചു. ഈമാസം 28, 29, 30 തിയതികളിൽ വിപുലമായ പരിശീലനം സംഘടിപ്പിക്കും. ജല ജീവൻ മിഷൻ പ്രവൃത്തികൾക്ക് കീഴിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് റോഡ് പ്രവൃത്തികൾക്ക് തടസം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട അധികൃതരുടെ യോഗം വിളിച്ചു ചേർക്കും.

2023 -24 വാർഷിക പദ്ധതി സംബന്ധിച്ച് സെക്രട്ടറി ടി. അഹമ്മദ് കബീർ വിശദീകരിച്ചു. കരട് പദ്ധതി തയ്യാറാക്കുന്നത് സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സ്റ്റാന്റിംഗ് കമ്മിറ്റികൾക്ക് യോഗത്തിൽ നിർദ്ദേശം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.