SignIn
Kerala Kaumudi Online
Sunday, 05 May 2024 1.06 PM IST

വിദ്യാഭ്യാസ ജില്ലാ ഊർജോത്സവം

ener
ഊർജ്ജോത്സവം

വടകര: പൊതുവിദ്യാഭ്യാസ വകുപ്പും എനർജി മാനേജ്മെന്റ് സെന്റർ കേരളയും ചേർന്ന് സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സ്മാർട്ട്‌ എനർജി പ്രോഗ്രാമിന്റെ വടകര വിദ്യാഭ്യാസ ജില്ലാ ഊർജോത്സവം പുതിയാപ്പ് സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കാർബൺ സന്തുലിത ആവാസവ്യവസ്ഥയും ഹരിതോർജവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങളും നടത്തി. വടകര എം.എൽ.എ കെ.കെ രമ ഉദ്ഘാടനം ചെയ്തു. സ്മാർട്ട് എനർജി പ്രോഗ്രാം വടകര വിദ്യാഭ്യാസ ജില്ലാകോർഡിനേറ്റർ സതീശൻ കൊല്ലറക്കൽ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ഇ.ബി അസി.എൻജിനീയർ ദ്വിപിൻ ഡി ഊർജസംരക്ഷണത്തെക്കുറിച്ചും വൈദ്യുതി ബിൽ എങ്ങനെ കുറക്കാമെന്നതിനെക്കുറിച്ചും പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ലീബ പ്രസംഗിച്ചു. കമ്മിറ്റി കൺവീനർ പ്രതാപ് മൊണാലിസ സ്വാഗതവും സുവിൻ.കെ സതീഷ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, LIFE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.